റജബ് മാസത്തിന് മാത്രമായി   മറ്റെന്തെങ്കിലും പ്രത്യേകതകളുണ്ടോ?

ഈ മാസത്തിന് മാത്രമായി സവിശേഷതയും പവിത്രതയും കൈവരാന്‍ തക്കവണ്ണം എന്തെങ്കിലും പ്രത്യേകതകളോ ചരിത്രസംഭവങ്ങളോ ഉണ്ടെന്നതിന് ആധികാരികമായി യാതൊരു തെളിവും ഇല്ല എന്നാണ് ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. റജബിനെക്കുറിച്ച് സ്വതന്ത്രമായി ഒരു കൃതിതന്നെ രചിച്ച ഇമാം ഇബ്‌നുഹജര്‍ അല്‍ അസ്ഖലാനി ഇങ്ങനെ രേഖപ്പെടുത്തുന്നു: 

(''റജബ് മാസത്തിന്റെ ശ്രേഷ്ഠതയോ, അതില്‍ നോമ്പനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണെന്ന് പറയുന്നതോ, ഇനി അതില്‍ ഏതെങ്കിലുമൊരു ദിവസം നോമ്പ് ശ്രേഷ്ഠമാണെന്ന് കുറിക്കുന്നതോ, അതിലെ ഏതെങ്കിലും ഒരു രാവില്‍ പ്രത്യേകം നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്നതോ ആയ പ്രബലവും തെളിവിന് കൊള്ളാവുന്നതുമായ ഒരൊറ്റ ഹദീസും വന്നിട്ടില്ല. ഇമാം അബൂഇസ്മാഈല്‍ അല്‍ഹിറവി എനിക്ക് മുമ്പേ തന്നെ ഇക്കാര്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തില്‍നിന്നും അല്ലാത്തവരില്‍നിന്നുമായി നാമീ സംഗതി സ്വഹീഹായ പരമ്പരയോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.)

റജബ് മാസത്തിലെ നോമ്പുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ ഹദീസുകളും അദ്ദേഹം (ഇമാം ഇബ്‌നുഹജര്‍ അല്‍ അസ്ഖലാനി) തന്റെ ഈ ലഘുകൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവയിലൊ രെണ്ണംപോലും സ്വഹീഹായതല്ലെന്നും ഒന്നുകില്‍ ദുര്‍ബലമായ വയോ അല്ലെങ്കില്‍ കെട്ടിച്ചമച്ചുണ്ടാക്കിയവയോ ആണെന്നും വ്യക്ത മാക്കുന്നുണ്ട്. ഒടുവില്‍ ഇമാം അബൂബക്ര്‍ അത്ത്വര്‍തൂസിയുടെ ഇവ്വിഷയകമായ ഒരു പ്രസ്താവന ഉദ്ധരിക്കുന്നു: 'റജബ് മാസത്തെ നോമ്പ് മൂന്നടിസ്ഥാനത്തില്‍ കറാഹത്തായിത്തീരും. 

  1. റജബുമാസത്തില്‍ പ്രത്യേക നോമ്പുണ്ടെന്ന മട്ടില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ നോമ്പനുഷ്ഠിക്കല്‍
  2. ഇതര സുന്നത്തു നോമ്പുകള്‍ പോലെ സ്ഥിരപ്പെട്ട സുന്നത്താണെന്ന മട്ടില്‍ നോമ്പനുഷ്ഠിക്കല്‍.
  3. ഇതര മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിനേക്കാള്‍ പുണ്യവും ശ്രേഷ്ഠതയും ഉണ്ടെന്ന ഭാവത്തില്‍ ഈ മാസത്തില്‍ നോമ്പെടുക്കല്‍.

ഈ മൂന്നടിസ്ഥാനത്തില്‍ റജബില്‍  നോമ്പനുഷ്ഠിക്കുന്നത് വെറുക്ക പ്പെട്ടതാണെന്നും അതില്‍ വല്ല ശ്രേഷ്ഠതയും ഉണ്ടായിരുന്നെങ്കില്‍ അത് തിരുമേനി(സ) വ്യക്തമാക്കുമായിരുന്നുവെന്നും പറഞ്ഞു കൊണ്ടാണ് തന്റെ ലഘുകൃതി ഇമാം ഇബ്‌നുഹജര്‍ അവസാനിപ്പി ക്കുന്നത് (തബ്‌യീനുല്‍ അജബ് ബിമാ വറദ ഫീ ഫദാഇലി റജബ്).

 

Search Videos

Videos RSS

malayalam  teaching  students  in  jeddah

Go to top